Connect with us

National

ഉത്തരാഖണ്ഡില്‍ ഹിമപുലിയെ കണ്ടത്തി

ഔണ്‍സ് എന്നും അറിയപ്പെടുന്ന, ഹിമപ്പുലിയെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

പിത്തോറഗഡ്| ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലെ ദര്‍മ താഴ്വരയില്‍ ആദ്യമായി ഹിമപുലിയെ കണ്ടെത്തി. ഫെബ്രുവരി 6-നാണ് ദാര്‍ ഗ്രാമത്തിന് മുകളിലുള്ള മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശത്ത് ഹിമപുലിയെ കണ്ടെത്തിയതെന്ന് പിത്തോരഗഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) മോഹന്‍ ദഗാരെ പറഞ്ഞു.

20 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് ഹിമപ്പുലിയെ ക്യാമറയില്‍ പകര്‍ത്തിയത്. ഹിമപ്പുലികള്‍ സാധാരണയായി 12,000 അടിയിലധികം ഉയരത്തിലാണ് കാണപ്പെടുന്നത്. ഡാര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഏകദേശം 11,120 അടിയിലാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ച കാരണം മൃഗം അതിന്റെ സാധാരണ ആവാസവ്യവസ്ഥയില്‍ നിന്ന് ഇറങ്ങിയതാകാമെന്ന് ഡിഎഫ്ഒ പറഞ്ഞു. ഗര്‍വാള്‍ ഹിമാലയത്തിലെ നന്ദാദേവി പര്‍വതനിരകളിലും ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലും ലഡാക്ക് മേഖലയിലുമാണ് നേരത്തെ മഞ്ഞുപുലികളെ കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔണ്‍സ് എന്നും അറിയപ്പെടുന്ന, ഹിമപ്പുലിയെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

Latest