National
സ്വര്‍ണക്കവര്‍ച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍
തന്റെ ഫോട്ടോകളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി അഭ്യര്‍ഥിച്ചതായി പൊലീസ്

ചെന്നൈ| ആളിലാത്ത വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയായ അനീഷ കുമാരി (33) യാണ് അറസ്റ്റിലായത്. ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധര്‍ നഗറിലുള്ള വീട്ടിലായിരുന്നു സംഭവം.
അതേസമയം, തന്റെ ഫോട്ടോകളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി അഭ്യര്‍ഥിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ തന്നെ പിന്തുടരുന്നവര്‍ ഏറെയുണ്ടെന്നും അവര്‍ക്കിടയില്‍ തന്റെ പ്രശസ്തി ഇല്ലാതാകുമെന്നും യുവതി കൂട്ടിചേര്‍ത്തു.
വീട്ടില്‍ ആളില്ലാത്ത സമയത്താണ് യുവതി അകത്ത് കടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസിൽ പരാതി നല്‍കി. പൊലീസ് അടുത്തുളള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. പിന്നീടാണ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് മനസിലായത്.