social media outage
സാമൂഹിക മാധ്യമങ്ങള്‍ വീണ്ടും പണിമുടക്കി
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലും പ്രശ്‌നങ്ങളുണ്ടായി.
ന്യൂയോര്‍ക്ക് | ആഗോളതലത്തില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ പണിമുടക്കി. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ആഗോളതലത്തില്‍ മന്ദഗതിയിലായത്. അമേരിക്കയിലാണ് ഇവ കൂടുതല്‍ പ്രവര്‍ത്തനരഹിതമായത്.
പുതിയ ട്വീറ്റുകള്‍ നടത്താനാകാത്തതായിരുന്നു ട്വിറ്ററിലെ പ്രശ്‌നം. ട്വീറ്റ് ചെയ്യുന്നതില്‍ നിങ്ങള്‍ പ്രതിദിന പരിധി കടന്നിരിക്കുന്നു എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.
മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലും പ്രശ്‌നങ്ങളുണ്ടായി. 12,000-ലേറെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും 7,000 ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കും പ്രശ്‌നം നേരിട്ടു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.