National
റിപ്പബ്ലിക് ദിനത്തിലെ നിശ്ചലദൃശ്യങ്ങൾ; വിമർശനവുമായി സോഷ്യൽ മീഡിയ
ഇത്തരം ഫ്ലോട്ടുകൾക്കിടയിൽ ശ്രീ നാരായണഗുരുവിൻ്റെ നിശ്ചല ദൃശ്യമില്ലാത്തത് നന്നായെന്ന് പലരും ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള രാജ്യതലസ്ഥാനത്തെ പരേഡിനിടയിലെ ഫ്ലോട്ടുകളിൽ വിമർശനവുമായി സോഷ്യൽ മീഡിയ. പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും കഥാപാത്രങ്ങളെ അണിനിരത്തിയുള്ള ഫ്ലോട്ടുകൾക്കെതിരെയാണ് വിമർശനം. ഒരു മതത്തിൻ്റെ ചിഹ്നങ്ങൾ മാത്രമാണ് മതേരത, ജനാധിപത്യ രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനത്തിൽ ഫ്ലോട്ടുകളായി വന്നതെന്ന വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇത്തരം ഫ്ലോട്ടുകൾക്കിടയിൽ ശ്രീ നാരായണഗുരുവിൻ്റെ നിശ്ചല ദൃശ്യമില്ലാത്തത് നന്നായെന്ന് പലരും ചൂണ്ടിക്കാട്ടി. നാരായണ ഗുരുവും കൊല്ലത്തെ ജഡായുപാറയും പ്രമേയമാക്കിയുള്ള കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സോഷ്യൽ മീഡിയ വിമർശനം.
---- facebook comment plugin here -----