Kerala budget 2023
സാമൂഹിക സുരക്ഷാ സെസ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും
ഭൂമിയുടെ ന്യായവില 20 ശതമാനവും വർധന
തിരുവനന്തപുരം | സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് സെസ് ഏർപ്പെടുത്തിയത് പെട്രോൾ ഡീസൽ വില ഉയരാൻ കാരണമാകും. പെട്രോളിനും ഡീസലിനു രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ആണ് ഏർപ്പെടുത്തിയത്. ഇതുവഴി സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമിയുടെ ന്യായവിലയും കൂട്ടിയിട്ടുണ്ട്. 20 ശതമാനമാണ് വർധന. വൈദ്യുതി തീരുവ അഞ്ച് ശതമാനവും വർധിപ്പിച്ചു. വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി.
നികുതി വർധനയും ഇന്ധന വില സെസും ജനങ്ങളുടെ നടുവൊടിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
---- facebook comment plugin here -----