Kerala
കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കള്‍ക്ക് ശിക്ഷ സാമൂഹിക സേവനം
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സന്നദ്ധ സേവനം നടത്തണം
ആലപ്പുഴ | കായകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സന്നദ്ധ സേവനം നടത്തണം. ശിക്ഷയുടെ ഭാഗമായി ആദ്യത്തെ നാല് ദിവസം യുവാക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി ഓര്‍ത്തോ വിഭാഗങ്ങളില്‍ സന്നദ്ധ സേവനം നടത്തണം. തുടര്‍ന്ന് പത്തനാപുരം ഗാന്ധി ഭവനിലും ഇവര്‍ സന്നദ്ധ സേവനം നടത്തണം.
കഴിഞ്ഞ ഞായറാഴ്ചയാണ് കല്യാണത്തിന് പങ്കെടുക്കാന്‍ പോയ യുവാക്കള്‍ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സാഹസികമായി വാഹനം ഓടിച്ചത്.ഒരാള്‍ കാറിന്റെ ഡോറില്‍ ഇരുന്നുകൊണ്ടും മറ്റൊരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമാണ് വാഹനം ഓടിച്ചിരുന്നത്.
തുടര്‍ന്ന് മാവേലിക്കര ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ യുവാക്കളുടെ വീട്ടിലെത്തി വാഹനം പിടിച്ചെടുച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ആര്‍ ടി ഒ യുടെ നടപടി. ആശുപത്രിയില്‍ എത്തി അപകടങ്ങളുടെ ഭീകരത യുവാക്കള്‍ കണ്ടു മനസിലാക്കട്ടെ എന്ന് ആര്‍ടിഒ പറഞ്ഞു.