Campus Assembly
സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥിത്വം ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ ലക്ഷ്യമാകണം: എസ് എസ് എഫ്
ഉന്നത കലാലയങ്ങളിൽ പോലും സംഭവിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളും ആത്മഹത്യകളും ആശങ്കാജനകമാണ്.
മലപ്പുറം | അക്കാദമിക മികവുകൾ ഉയർത്തിപ്പിടിക്കുമ്പോഴും വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തൽ കാമ്പസുകളുടെ ലക്ഷ്യമാവേണ്ടത് അനിവാര്യമാണെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലിയോടനുബന്ധിച്ച് നടന്ന ‘കാഴ്ചപ്പാടുകളുടെ പ്രായോഗികത’ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഉന്നത കലാലയങ്ങളിൽ പോലും സംഭവിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളും ആത്മഹത്യകളും ആശങ്കാജനകമാണ്.
അരാഷ്ട്രീയത ഉയർത്തിപ്പിടിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നത് തിരിച്ചറിയാനും വിദ്യാർഥിത്വത്തെ രാഷ്ട്ര നിർമാണ പ്രക്രിയകളിലേക്ക് മൂല്യാധിഷ്ഠിതമായി രൂപപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾക്കു സാധിക്കേണ്ടതുണ്ടെന്നും വിദ്യാർഥി സംഘടനകൾക്ക് ഇവിടെ കൂടുതൽ ഇടങ്ങൾ അടയാളപ്പെടുത്താനുണ്ടെന്നും ചർച്ചയിൽ പൊതു അഭിപ്രായം ഉയർന്നു. ശാഹിദ് തിരുവള്ളൂർ ഐ ഐ എസ്, മലപ്പുറം പ്രസ്ക്ലബ് പ്രസിഡന്റ് ശംസുദ്ദീൻ മുബാറക്, ഡോ.റോഷൻ നൂറാനി, കെ.ബി ബഷീർ ചർച്ചയിൽ സംബന്ധിച്ചു.