Kozhikode
അധഃസ്ഥിതരെ കൈപിടിച്ചുയർത്താൻ സമൂഹം മുന്നിട്ടിറങ്ങണം: പേരോട് അബ്ദുർറഹ്മാൻ സഖാഫി
ഓർഫന്‍ വിദ്യാർഥികൾക്കായി സിറാജുൽഹുദാ സംഘടിപ്പിച്ച സൊലൈസ് '22ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി | വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ സമൂഹം ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. ഓർഫന്‍ വിദ്യാർഥികൾക്കായി സിറാജുൽഹുദാ സംഘടിപ്പിച്ച സൊലൈസ് ’22ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓർഫന്‍ വിദ്യാർഥികളുടെ ഉന്നമനത്തിനും ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വേണ്ടി സിറാജുൽഹുദാ ആവിഷ്കരിച്ച സൗജന്യ വിദ്യാഭ്യാസ പദ്ധതി ഉപഭോക്താക്കളായ ഇരുനൂറോളം പേർ സംഗമിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹാ തങ്ങൾ കുറ്റ്യാടി ഉദ്ഘാടനം നിർവഹിച്ചു.
ഇബ്രാഹിം സഖാഫി കുമ്മോളി, സി കെ റാശിദ് ബുഖാരി, മുഹമ്മദ് അസ്ഹരി പേരോട്, പി ബശീർ അസ്ഹരി, ബശീർ മാസ്റ്റർ തുടങ്ങി സിറാജുൽ ഹുദാക്ക് കീഴിലുള്ള വ്യത്യസ്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പ്രിൻസിപ്പൽ, മാനേജർമാർ പരിപാടിയിൽ സംസാരിച്ചു. എ ജി എം നസീർ മാസ്റ്റർ കുയിതേരി സ്വാഗതവും ഇസ്മാഈൽ സഖാഫി നാദാപുരം നന്ദിയും പറഞ്ഞു.