Connect with us

markaz

പ്രകൃതിവിരുദ്ധതയെ ഉദ്ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിർക്കണം: സി മുഹമ്മദ് ഫൈസി

LGBTQIA+ മൂവ്മെന്റിന്റെ ഒളിയജൻഡകളെ കൃത്യമായി വിലയിരുത്തുന്നതായിരുന്നു സെമിനാർ.

Published

|

Last Updated

കാരന്തൂർ | മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസഡ്  സ്റ്റഡീസിന് (MIYAS) കീഴിൽ വിദ്യാർഥികളുടെ സെമിനാർ സംഘടിപ്പിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രകൃതിവിരുദ്ധതയെ ഉദ്ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മോഡറേറ്ററായിരുന്നു.

LGBTQIA+ മൂവ്മെന്റിന്റെ ഒളിയജൻഡകളെ കൃത്യമായി വിലയിരുത്തുന്നതായിരുന്നു സെമിനാർ. ജൻഡർ പൊളിറ്റിക്സ് അധർമങ്ങളുടെ ഒളിച്ചു കടത്തൽ, LGBTQIA+ ആക്ടിവിസം മാനവ വിരുദ്ധമാകുന്നത് എന്തുകൊണ്ട്?, ട്രാൻസ്ജെൻഡറുകളുടെ മതവും ശാസ്ത്രവും, സ്വവർഗ ലൈംഗികത; പ്രകൃതിപരമോ വിരുദ്ധമോ?, ലിംഗത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നീ വിഷയങ്ങളിൽ ദാവൂദ് പൂക്കിപ്പറമ്പ്, മുബാരിസ് കാവുംപുറം, അഫ്സൽ കരേക്കാട്, റഹീസ് മുളിവയൽ ഹാഫിള് ശഫീഖ് വരോട് വിഷയാവതരണം നടത്തി. മിയാസ് ജോയിൻറ് ഡയറക്ടർ റോഷൻ നൂറാനി, സുഹൈൽ അസ്ഹരി സംബന്ധിച്ചു.

Latest