Malappuram
വിദ്യാര്‍ഥി കാഴ്ചപ്പാടുകളെ തിരിച്ചറിയാന്‍ സമൂഹത്തിന് സാധിക്കണം: എസ് എസ് എഫ് സംവാദസഭ
ആത്മ വിമര്‍ശനങ്ങള്‍ക്ക് വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ആശയ പ്രചാരണങ്ങള്‍ വിദ്യാര്‍ഥികളെ നിഷ്‌ക്രിയമാക്കും.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാമൂഹിക വിചാരം സംവാദ സഭ സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
എടരിക്കോട് | വിദ്യാര്‍ഥി കാഴ്ചപ്പാടുകളെ തിരിച്ചറിയാന്‍ സമൂഹത്തിന് സാധിക്കണമെന്ന് എസ് എസ് എഫ് സംവാദ സഭ. പുതിയ കാലത്തെ വിദ്യാര്‍ഥി വ്യവഹാരങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യാനുള്ള ആഭ്യന്തര നവീകരണങ്ങള്‍ക്ക് വിദ്യാര്‍ഥി സംഘടനകള്‍ മുന്‍കൈ എടുക്കണം. ആത്മ വിമര്‍ശനങ്ങള്‍ക്ക് വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാവണമെന്നും മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ആശയ പ്രചാരണങ്ങള്‍ വിദ്യാര്‍ഥികളെ നിഷ്‌ക്രിയമാക്കുമെന്നും സംവാദം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികള്‍ പിന്നെന്ത് ചെയ്യുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സാമൂഹിക വിചാരം’ സംവാദ സഭ എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്നു. സംവാദ സഭയില്‍ വിവിധ വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. സിറാജ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കര്‍, എം എസ് എഫ് നാഷണല്‍ സെക്രട്ടറി അഡ്വ. സജല്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കലി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് തെന്നല പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. ജഹ്ഫര്‍ ശാമില്‍ ഇര്‍ഫാനി, സിറാജുദ്ധീന്‍, അബൂബക്കര്‍, മുഹമ്മദ് ജാസിര്‍, അതീഖ്റഹ്മാന്‍, റഫീഖ് അഹ്സനി, സൈനുല്‍ ആബിദീന്‍ സംബന്ധിച്ചു.