Connect with us

Kerala

സോളാര്‍ കേസ്; ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം

Published

|

Last Updated

തിരുവനന്തപുരം | സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നീക്കം. അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്യാടന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് സരിതയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത് പ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ മന്ത്രിയായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാറിന്റെയും സംസ്ഥാന ഗവര്‍ണറുടെയും അനുമതി ആവശ്യമാണ്.

 

Latest