Connect with us

solar case

സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ ഉടന്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

Published

|

Last Updated

കൊച്ചി | സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ഉടന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി.

ഗണേഷ് കുമാര്‍ പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

 

Latest