Connect with us

solar case

സോളാര്‍ പീഡനക്കേസ്: സി ബി ഐ റിപ്പോര്‍ട്ടിനെതിരായ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു

Published

|

Last Updated

കൊച്ചി | സോളാര്‍ പീഡനക്കേസില്‍ സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌കോടതി വിധിക്കെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹര്‍ജി നല്‍കിയത്.

കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നു കണ്ടെത്തിയ സി ബി ഐ കെ സി വേണുഗോപാലിനു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേന്ദ്ര മന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംസ്ഥാന മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പീഡനസമയത്തു ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയാണ് പരാതി സി ബി ഐ തള്ളിയത്. വേണുഗോപാല്‍ പീഡിപ്പിച്ചത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതും വ്യാജമാണെന്ന് സി ബി ഐ കണ്ടെത്തി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയ സമീപിച്ചത്.

Latest