Connect with us

Kerala

സോളാര്‍ പീഡന കേസ്; അബ്ദുള്ള കുട്ടിയെ സി ബി ഐ ചോദ്യം ചെയ്തു

2013 ല്‍ മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി

Published

|

Last Updated

തിരുവനന്തപുരം|  സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013 ല്‍ മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.

കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും, അനില്‍കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്തിരുന്നു. സോളാര്‍ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.