Connect with us

Kerala

സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷണം: പ്രതികള്‍ പിടിയില്‍

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

റാന്നി | വെച്ചൂച്ചിറ കുമ്പിത്തോട് കോളനിയില്‍ പഞ്ചായത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കിന്റെ ബാറ്ററി മോഷ്ടിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തില്‍ വീട്ടില്‍ ലിബിന്‍ കെ ചാക്കോ (30), കൂത്താട്ടുകുളം വെച്ചൂച്ചിറ കാവും മുഖത്ത് വീട്ടില്‍ ആശിഷ് എന്ന് വിളിക്കുന്ന ജോര്‍ജ് മാത്യു (35) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ. സായിസേനന്‍, എ എസ് ഐ. അന്‍സാരി, എസ് സി പി ഒമാരായ ശ്യാം മോഹന്‍, പി കെ ലാല്‍, സി പി ഒ. അര്‍ജുന്‍ പങ്കെടുത്തു.