Connect with us

Kerala

സോളാർ പീഡനം: ഉമ്മൻ ചാണ്ടിക്കും സിബിഐ ക്ലീൻ ചിറ്റ്

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി. അബ്ദുള്ളക്കുട്ടിയെയും കേസിൽ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സിബിഐ ക്ലീൻചിറ്റ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി. അബ്ദുള്ളക്കുട്ടിയെയും കേസിൽ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് സിബിഐ കണ്ടെത്തിയത്.

സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Latest