Kerala
സോളാര്‍ പീഡന കേസ്; എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന
ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടന്നത്
തിരുവനന്തപുരം | സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ ഉദ്യോഗസ്ഥരുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടന്നത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം മുറിയില്‍വച്ച് പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായായ മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
---- facebook comment plugin here -----