Kerala
കുണ്ടറയില്‍ സൈനികന്റെ മരണം; ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി കുടുംബം
കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമെന്ന് മാതാവിന്റെ പരാതി.

കൊല്ലം| കൊല്ലം കുണ്ടറയില്‍ സൈനികന്‍ തോംസണ്‍ മരിക്കാന്‍ കാരണം ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി കുടുംബം. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് മാതാവ് ഡെയ്‌സി പരാതിയില്‍ പറയുന്നത്. തോംസന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.
സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യുകയായിരുന്ന തോംസണ്‍ 2024 ആഗസ്തിലാണ് ലീവിന് നാട്ടിലെത്തിയത്. ഒക്ടോബര്‍ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പോലീസ് തോംസണെ തേടിയെത്തി. അന്ന് രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടര്‍ന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി.
നവംബര്‍ ഏഴിനാണ് തോംസണ്‍ ജയില്‍ മോചിതനായത്. പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. തേംസന്റെ ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ വീട്ടുകാരും തോംസണെ മര്‍ദിച്ചതായി മാതാവ് ആരോപിക്കുന്നു.
വിവരം സൈനിക നേതൃത്വത്തെ മാതാവ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും മാതാവ് ഡെയ്‌സി പരാതി നല്‍കി.