Connect with us

National

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മഞ്ചകോട്ട് ഏരിയയിലെ അഞ്ജന്‍വാലി ഗ്രാമത്തിലെ ക്യാമ്പില്‍ ഡ്യൂട്ടിയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ് മരിച്ചത്. മഞ്ചകോട്ട് ഏരിയയിലെ അഞ്ജന്‍വാലി ഗ്രാമത്തിലെ ക്യാമ്പില്‍ ഡ്യൂട്ടിയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം .ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതമല്ല.

കഴിഞ്ഞ ഞായറാഴ്ച രാവിലെ, ഉധംപൂര്‍ ജില്ലയിലെ റെഹാംബല്‍ ഏരിയയില്‍ ജമ്മു കശ്മീര്‍ പോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊല്ലുകയും പിന്നീട് ജീവനൊടുക്കുകയും ചെയ്തിരുന്നു.ഹെഡ് കോണ്‍സ്റ്റബിള്‍ മാലിക്, കോണ്‍സ്റ്റബിള്‍ മന്‍ജീത് സിംഗ് എന്നിവരാണ് മരിച്ചത്

 

Latest