Connect with us

National

കശ്മീരിലെ ലഡാക്കില്‍ മഞ്ഞിടിഞ്ഞ് സൈനികന് വീരമൃത്യു; മൂന്നു പേരെ കാണാതായി

ഹൈ ഓള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂള്‍, കരസേനയുടെ ആര്‍മി അഡ്വഞ്ചര്‍ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 സൈനികര്‍ പരിശീലനം നടത്തുന്നതിനിടെയാണ് മഞ്ഞിടിഞ്ഞത്.

Published

|

Last Updated

ലഡാക്ക് | ജമ്മു കാശ്മീരില്‍ ലഡാക്കിലെ മൗണ്ട് കുനിയില്‍ മഞ്ഞിടിഞ്ഞ് ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായിട്ടുണ്ട്.

ഹൈ ഓള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂള്‍, കരസേനയുടെ ആര്‍മി അഡ്വഞ്ചര്‍ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 സൈനികര്‍ പരിശീലനം നടത്തുന്നതിനിടെയാണ് മഞ്ഞിടിഞ്ഞത്.

തിരച്ചിലിന് പ്രതികൂല കാലാവസ്ഥ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്ന് അധികൃതര്‍ പറഞ്ഞു.