Connect with us

National

സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഖാപ് പഞ്ചായത്ത് നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക്

യു പി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഖാപ്പ് പഞ്ചായത്ത് അംഗങ്ങളുടെ ഐക്യദാര്‍ഢ്യം. പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കേ, താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെയും ഡല്‍ഹിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കര്‍ഷക സംഘടനാ പ്രതിനിധികളും ഇന്ന് ജന്തര്‍ മന്തറിലെ സമരകേന്ദ്രത്തിലെത്തും.

യു പി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.

പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറാകാത്ത പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് ജന്തര്‍ മന്തറില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേശ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest