Connect with us

Kerala

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; കോണ്‍ഗ്രസ് റാലി 23ന് കോഴിക്കോട്ട്

കോഴിക്കോട് കടപ്പുറത്താണ് റാലി സംഘടിപ്പിക്കുക. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് റാലി നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 23 ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്താണ് റാലി സംഘടിപ്പിക്കുക. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ റാലി ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കോഴിക്കോട് എം പി. എം കെ രാഘവന്‍ ചെയര്‍മാനും ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

‘നിരപരാധികളായ ഫലസ്തീന്‍കാരെയാണ് അവരുടെ മണ്ണില്‍ ഇസ്‌റാഈല്‍ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്.

ഇന്ത്യ ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടംമറിച്ച് പക്ഷം ചേര്‍ന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി ഫലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സി പി എമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദികൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി’- സുധാകരന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest