The Chief Minister called a high level meeting
ഭൂമി തരംമാറ്റലിലെ പ്രശ്‌നം തീര്‍ക്കല്‍: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
റവന്യൂ, കൃഷി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
തിരുവനന്തപുരം| ഉദ്യോഗസ്ഥ തലത്തിലെ ഇടപെല്‍ മൂലം ഭൂമി തരംമാറ്റുന്നതിന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകിട്ട് മൂന്നരക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഭൂമി തരംമാറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ ഡി ഒമാര്‍ വൈകിപ്പിക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 1.27 ലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ആര്‍ ഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. ഇത്തരം അപേക്ഷകളുടെ തീര്‍പ്പ് യോഗം വിലയിരുത്തും.
ഭൂമി തരംമാറ്റത്തിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ആര്‍ ഡി ഓഫീസുകളില്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. ഭൂമി തരംമാറ്റത്തിന് അര്‍ഹമല്ലാത്തത് തള്ളാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ഹമായവ പോലും തള്ളുന്നുവെന്നാണ് പരാതി.
വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യോഗത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഇതോടൊപ്പം നിയമപ്രശ്നങ്ങളും ചര്‍ച്ചയാകും. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.