Connect with us

Business

സൊമാറ്റോ 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചു

വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഒരു കമ്പനി അവകാശപ്പെടുന്നത് ഇതാദ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ജനപ്രിയമായ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ ഭക്ഷണപ്രിയര്‍ക്കായി 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചു. സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് ദ്രുത ഡെലിവറി സേവനം പ്രഖ്യാപിച്ചത്. വിവിധ ടെക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍, വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഒരു കമ്പനി അവകാശപ്പെടുന്നത് ഇതാദ്യമാണ്.

സൊമാറ്റോയുടെ 30 മിനിറ്റ് ശരാശരി ഡെലിവറി സമയം വളരെ ചെറിയതാണ്. അത് ഉടന്‍ തന്നെ കാലഹരണപ്പെടും. ഞങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ മറ്റൊരാള്‍ അത് ചെയ്യും. ടെക് വ്യവസായത്തില്‍ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗം നവീകരിക്കുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുക എന്നതാണെന്നും ഒരു ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍, ദീപീന്ദര്‍ ഗോയല്‍ കുറിച്ചു. സൊമാറ്റോ മൊബൈല്‍ ആപ്പില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ്. ദ്രുത ഡെലിവറി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ചതാണ്. എന്നാല്‍ ഡെലിവറി ഏജന്റുമാര്‍ക്ക് അത്ര നല്ല അനുഭവമല്ല. 10 മിനിറ്റ് ഗ്രോസറി ഡെലിവറി സേവനം രാജ്യത്ത് ശക്തിപ്രാപിച്ചതിനുശേഷം, ഡെലിവറി ഏജന്റുമാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിവിധ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണം വേഗത്തില്‍ എത്തിക്കാന്‍ സൊമാറ്റോ ഡെലിവറി പങ്കാളികളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്ന് ഗോയല്‍ വ്യക്തമാക്കി. ഈ സേവനത്തിന്റെ റിലീസിനായി, അടുത്ത മാസം മുതല്‍ ഗുരുഗ്രാമിലെ നാല് സ്റ്റേഷനുകളില്‍ സൊമാറ്റോ ഇന്‍സ്റ്റന്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൊമാറ്റോ ഇന്‍സ്റ്റന്റ് വിജയിക്കുകയാണെങ്കില്‍, സ്വിഗ്ഗി പോലുള്ള എതിരാളികള്‍ക്ക് അതൊരു തിരിച്ചടിയായിരിക്കും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും സമീപഭാവിയില്‍ സമാനമായ ദ്രുത ഫുഡ് ഡെലിവറി സേവനങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചതിന് ശേഷം, സൊമാറ്റോ ബ്ലിങ്കിറ്റില്‍ നിക്ഷേപം നടത്തി. 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനമാണ് ബ്ലിങ്കിറ്റ്. 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനത്തിന് ബ്ലിങ്കിറ്റ് രാജ്യവ്യാപകമായി ജനപ്രീതി നേടിയിട്ടുണ്ട്. എങ്കിലും ഈ സേവനത്തിന് അധികമായി പണം മുടക്കേണ്ടി വരും.

 

 

Latest