Connect with us

Kerala

കെ.കേളപ്പനേക്കാള്‍ കേമനാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സമര്‍ത്ഥിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഈ പ്രചാരണം നടത്തുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത് വളരെ അപകടകരമായ പ്രവണതയാണെന്നും മുരളീധരന്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം| സ്വാതന്ത്ര്യ സമരസേനാനിയായ കെ.കേളപ്പനേക്കാള്‍ കേമനാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സമര്‍ത്ഥിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഈ പ്രചാരണം നടത്തുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത് വളരെ അപകടകരമായ പ്രവണതയാണെന്നും മുരളീധരന്‍ പറഞ്ഞു.

ലഖിംപുര്‍ ഖേരി സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഇതിനോടകം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് കേരള ഗാന്ധി കെ. കേളപ്പന്റെ അന്‍പതാം സമാധി വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest