Connect with us

diabetes

ഇൻസുലിൻ കണ്ടുപിടുത്തത്തിന്റെ ശതാബ്ദിയിൽ ചില പ്രമേഹ വിചാരങ്ങൾ

ഇപ്പോള്‍ മൂത്രത്തിലൂടെ ശരീരത്തിലെ അമിതമായ പഞ്ചസാര കടത്തിവിടുന്ന മരുന്നുകളും ഇന്‍സുലിന്റെ അളവിനെ ആഹാരം കഴിക്കുന്നതിനനുസരിച്ച് ക്രമീകരിക്കുന്ന മരുന്നുകളും ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു.

Published

|

Last Updated

ചരിത്രം

പ്രമേഹത്തിന്റെ ചരിതം തുടങ്ങുത് 1500 ബി സി മുതല്‍ക്കാണ്. അക്കാലത്ത് ഈജിപ്തിലെ ഫിസിഷ്യന്‍മാര്‍ പ്രമേഹത്തെ ശരീരം ക്ഷീണിക്കുകയും, അമിതമായി മൂത്രം ഉണ്ടാവുകയും ചെയ്യുന്ന അത്ഭുത രോഗമായി കരുതിയിരുന്നു. പില്‍ക്കാലത്ത് 150 എ ഡിയില്‍ ഗ്രീക്കിലെ ഫിസീഷ്യന്‍മാര്‍ മൂത്രത്തിലൂടെ ശരീരം ഉരുകിപ്പോകുന്ന അസുഖമായി അതിനെ കരുതി.

പ്രമേഹത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ല് ഇന്‍സുലിന്റെ കണ്ടുപിടുത്തമായിരുന്നു. സര്‍ ഫ്രെഡറിക് ജി ബാന്‍ഡിംഗ് 1921 ല്‍ ആദ്യമായി ഇന്‍സുലിന്‍ വികസിപ്പിച്ചെടുത്തു. ആ കണ്ടുപിടുത്തത്തിനു മുന്‍പ് ടൈപ്പ് 1 പ്രമേഹം ബാധിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രോഗി മരിക്കുക പതിവായിരുന്നു. ആ വലിയ കണ്ടുപിടുത്തത്തിന്റെ നൂറാം വാര്‍ഷികം 2021ൽ  നമ്മള്‍ ആഘോഷിക്കുകയാണ്.

എന്താണ് പ്രമേഹം

ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറേകാലമായി കൂടിനില്‍ക്കുകയും അതുമൂലം അമിതമായ ദാഹം, മൂത്ര ഉല്പാദനം, അമിതമായ വിശപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന ഒരു രോഗമാണ് പ്രമേഹം.

പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയുന്നതു കൊണ്ടോ, ഇന്‍സുലിന്റെ ശരീരത്തിലം പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടോ പ്രമേഹം വരാം. പ്രധാനമായും മൂത്രത്തിലുള്ള പ്രമേഹമാണ് രോഗികളില്‍ കണ്ടുവരുന്നത്. ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം, ജെസ്റ്റേഷനല്‍ പ്രമേഹം എിവയാണ് അവ.

ടൈപ്പ് 1 പ്രമേഹം

പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഇന്‍സുലില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം കുറയുന്നത്‌കൊണ്ടാണ് ഇത്തരം പ്രമേഹം വരുന്നത്. കോശങ്ങളുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ രോഗികള്‍ക്ക് ദിവസവും എടുക്കുന്ന ഇന്‍സുലിന്‍ ഒഴിച്ചുകൂടാനാവാത്ത ചികിത്സാ വിധിയാണ്. ഇത്തരം പ്രമേഹം ടൈപ്പ് 2 പ്രമേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ അപൂര്‍വമായാണ് കണ്ടുവരുന്നത്.

ജെസ്റ്റേഷനല്‍ പ്രമേഹം

സ്ത്രീകളില്‍ ഗര്‍ഭകാലത്ത് മാത്രമായി കണ്ടുവരുന്ന പ്രമേഹമാണിത്. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ആഹാര നിയന്ത്രണവും മരുന്നുകളും ഇന്‍സുലിനും വേണ്ടിവേന്നക്കാം. സാധാരണയായി ഗര്‍ഭസ്ഥ കാലയളവു കഴിയുമ്പോള്‍ പ്രമേഹം തനിയെ മാറുകയാണ് പതിവ്. എന്നാല്‍ വളരെ അപൂര്‍വമായി ചിലരില്‍ പ്രമേഹം മാറാതെ നിന്നേക്കാം. ഇങ്ങനെ ഗര്‍ഭസ്ഥ കാലയളവില്‍ പ്രമേഹം വരുന്ന സ്ത്രീകളില്‍ പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത ഏറെയാണ്.

ടൈപ്പ് 2 പ്രമേഹം

ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രമേഹമാണിത്. അമിതവണ്ണവും വ്യായാമക്കുറവുമാണ് ഇതുവരാന്‍ പ്രധാന കാരണം. ഇത്തരം പ്രമേഹത്തിന്റെ തുടക്കത്തില്‍ ശരീരത്തിലം ഇന്‍സുലിന്റെ അളവ് സാധാരണ പോലെയായിരിക്കും. ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറവായിരിക്കും. പില്‍ക്കാലത്ത് അസുഖം കൂടുമ്പോള്‍ ഇന്‍സുലിന്റെ ഉളവും കുറഞ്ഞുതുടങ്ങും.

 

ഇത്തരം പ്രമേഹത്തെ നമുക്ക് കുറഞ്ഞ അന്നജം അടങ്ങിയ സമീകൃത ആഹാരം കഴിക്കുക, വ്യായാമം ചെയ്യുക, പൊണ്ണത്തടി കുറയ്ക്കുക എന്നിവയിലൂടെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ പറ്റും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയിരുന്നാല്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകാം. ക്രമാതീതമായ പഞ്ചസാരയുടെ അളവ് വൃക്ക, ഹൃദയം, കാലുകളിലെ രക്തക്കുഴലുകള്‍, ശരീരത്തിലെ ഞരമ്പുകള്‍, കണ്ണ്, തലച്ചോറ് എന്നിവയെ സാരമായി ബാധിക്കാം. ടൈപ്പ്- 2 പ്രമേഹത്തില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വ്യായാമം വഴിയു, ആഹാര നിയന്ത്രണം വഴിയും മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രണവിധേയമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പുകവലി ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുന്നും കൊളസ്‌ട്രോളിന്റെ അളവ് മരുന്നു കഴിച്ചു കുറയ്ക്കുന്നതും പ്രമേഹചികിത്സയുടെ പ്രധാന ഭാഗമാണ്. ഇത്തരം മുന്‍കരുതലുകള്‍ പ്രമേഹംമൂലം നമ്മുടെ അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തും.

രോഗലക്ഷണങ്ങള്‍

ദാഹം, അമിതമായവിശപ്പ്, ശരീരം ക്ഷീണിക്കുക, അമിതമായ മൂത്രം ഇവയെല്ലാമാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. കാഴ്ച മങ്ങല്‍, തലവേദന, ക്ഷീണം, മുറിവുകള്‍ ഉണങ്ങാതിരിക്കുക, തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ തുടങ്ങി രോഗലക്ഷണങ്ങളും പ്രമേഹത്തില്‍ കാണാറുണ്ട്.

രോഗനിര്‍ണ്ണയം

രാവിലെ ആഹാരം കഴിക്കുന്നതിനു മുന്‍പ് ഉള്ള പഞ്ചസാരയുടെ അളവ് 126എംജി/ഡി എൽ വരുകയോ അതില്‍ കൂടുതല്‍ ആവുകയോ ചെയ്താല്‍ നമുക്ക് പ്രമേഹ രോഗം നിര്‍ണ്ണയിക്കാം. അതുപോലെ ആഹാരം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ പഞ്ചസാരയുടെ അളവ് 200എംജി/ഡി എൽ വരുകയോ കൂടുതലാവുകയോ ചെയ്താലും അതിനെ പ്രമേഹമായി കണക്കാക്കാം.

ചികിത്സ

ആഹാരനിയന്ത്രണവും ശരിയായ വ്യായാമവും പ്രമേഹ ചികിത്സയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. മരുന്നുകളുടെ കാര്യത്തില്‍ പല പുതിയ മരുന്നുകളും ഇന്ന് പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതും, ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കൂട്ടുന്നതുമായ മരുന്നുകളും, ഇന്‍സുലിനുമായിരുന്നു പ്രധാന ചികിത്സ. എന്നാല്‍ ഇപ്പോള്‍ മൂത്രത്തിലൂടെ ശരീരത്തിലെ അമിതമായ പഞ്ചസാര കടത്തിവിടുന്ന മരുന്നുകളും ഇന്‍സുലിന്റെ അളവിനെ ആഹാരം കഴിക്കുന്നതിനനുസരിച്ച് ക്രമീകരിക്കുന്ന മരുന്നുകളും ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു.

വ്യക്തിപരമായ മുന്‍കരുതലുകള്‍

ശരീരത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ കാലയളവില്‍ നിര്‍ണയിക്കുന്നതും അതിനനുസരിച്ച് മരുന്നുകള്‍ ചിട്ടപ്പെടുത്തുന്നതും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതോടൊപ്പം തന്നെ ചിട്ടപ്പെടുത്തിയ ആഹാരം, ശരിയായ രീതിയിലുള്ള വ്യായാമം, വ്യക്തിപരമായ ശുചിത്വം ഇവയും വളരെ അത്യാവശ്യമാണ്. പ്രമേഹ ചികിത്സയില്‍ മരുന്നുകളോടൊപ്പം തന്നെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഡയറ്റീഷ്യന്‍ എന്നിവര്‍ നല്‍കുന്ന ഉപദേശവും, മാര്‍ഗ്ഗനിര്‍ദ്ദേശവും കഴിവതും പിന്‍തുടരേണ്ടതാണ്.

സാമൂഹിക മുന്‍കരുതലുകള്‍

2019ലെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 8.8% പ്രമേഹരോഗബാധിതരാണ്. പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തില്‍ തന്നെ നമുക്ക് ഉണ്ടാകേണ്ടതാണ്. അതുവഴി അമിതവണ്ണവും, വ്യായാമകുറവും നമുക്ക് കുറച്ച് കൊണ്ടുവരാനും, ശരിയായ ആഹാരരീതി പിന്‍തുടരുന്നതുവഴി പ്രമേഹത്തെ തടഞ്ഞുനിര്‍ത്താനും കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്പെഷ്യലിസ്റ്റ് ഇന്റേണൽ മെഡിസിൻ, ഫീനിക്സ് ഹോസ്പിറ്റൽ അബുദബി

Latest