Connect with us

cover story

ചില പെരുന്നാള്‍ ചിത്രവായനകള്‍

ബലിപെരുന്നാൾ ആഘോഷത്തിന്റെ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ചില വാർത്ത ചിത്രങ്ങൾ വായിച്ചു നോക്കുക. ദേശാതിർതികൾ കടന്ന് ഈ മഹത്തായ ആഘോഷത്തിന്റെ വർണ്ണങ്ങളിലേക്ക് ക്യാമറ പതിക്കുമ്പോൾ എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരു മാജിക് കാണാം. പ്രപഞ്ചനാഥന്റെ മാർഗത്തിൽ പരസ്പരം സ്നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യർ. ത്യാഗത്തിന്റെയും സ്നേഹബന്ധത്തിന്റെയും ഒരായിരം കഥകൾ പറയുന്ന ഈ പെരുന്നാൾ ചിത്രങ്ങൾ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ആഘോഷങ്ങളാണ്. അടിസ്ഥാനപരമായി ഈ പുണ്യ ദിനത്തിന്റെ അർത്ഥവും ആഴവും ഒന്നാകുമ്പോഴും ഓരോ മനുഷ്യനും ബലിപെരുന്നാൾ ഓരോന്നാണ്. ഓരോ നാടിന്റെയും സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ ഉൾവഹിക്കുന്ന, അതേസമയം ആത്മീയ ധന്യവും സാർവത്രിക സൗഹാർദവും മുന്നോട്ടുവെക്കുന്ന മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ കൈമാറുന്നത്.

Published

|

Last Updated

ലസ്തീനിലെ റഫയിൽ സജ്ജീകരിച്ച താത്കാലിക ക്യാമ്പിൽ ഗസ്സയിൽ നിന്നുള്ള കുട്ടികൾക്ക് ബലിപെരുന്നാൾ ആഘോഷത്തിനുള്ള മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകൻ. 2024ലെ ഏറ്റവും വേദനിപ്പിക്കുന്ന ബലിപെരുന്നാൾ ചിത്രം ഫലസ്തീനിൽ നിന്നുള്ളതാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്റാഈൽ ആക്രമണത്തിൽ ഇതുവരെ 37,266 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. ഇതിൽ 15,000ത്തിലധികം കുട്ടികളാണ്. 85,000 പേർക്ക് പരിക്കേറ്റു. 10,000 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഫലസ്തീനിലെ 80 ശതമാനം സ്കൂളുകളും ഇസ്റാഈൽ ആക്രമണത്തിൽ പൂർണമായും നിലംപൊത്തി.

                                                             ഫോട്ടോ | മുഹമ്മദ് ആബിദ്, എ എഫ് പി, ദി ഗാർഡിയൻ

 

സിറിയയിലെ ഇദ്ലിബിലുള്ള അഭയാർഥി ക്യാമ്പിൽ പെരുന്നാൾ ആഘോഷിക്കുന്ന കുട്ടികൾ. 2023ലെ ദൃശ്യം. 2011 മുതൽ 14 മില്യൻ ജനങ്ങളാണ് സിറിയയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ച അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്. 70 ലക്ഷം കുട്ടികളാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികളായി ജീവിക്കുന്നത്.

ഫോട്ടോ | അനദോൽ ഏജൻസി, ഗെറ്റി ഇമേജസ്

 

റാഖിലെ ബഗ്ദാദിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിനെത്തിയ വിശ്വാസികൾ. സൂഫിവര്യനായ ശൈഖ് ജീലാനിയുടെ തീർഥാടന കേന്ദ്രം സന്ദർശിച്ച ശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയും സ്വദേശികളും വിദേശികളും ഇവിടെ ഒത്തൊരുമിച്ച് പെരുന്നാൾ ആഘോഷിക്കുന്നു. മനസ്സിനെ കുളിരണിയിക്കുന്ന ആത്മീയധന്യമായ ബലിപെരുന്നാൾ കാണാൻ ഇവിടെയെത്തണം

 ഫോട്ടോ | ത്വാഹിർ അൽ സുദാനി, റോയിട്ടേഴ്‌സ്, ബി ബി സി

യു കെയിലെ ഒക്‌സ്‌ബ്രിഡ്ജിലെ സൗത്തോൾ പാർക്കിൽ ബലിപെരുന്നാൾ നിസ്കാരം നിർവഹിക്കുന്ന വിശ്വാസികൾ. പെരുന്നാൾ ദിവസം എല്ലാ മതവിഭാഗക്കാരും പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറുന്ന മനോഹരമായ കാഴ്ചകൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ കാണാം. ജാതി മത ഭേദമില്ലാതെ മധുര പലഹാരങ്ങൾ കൈമാറുന്നതും ആശംസകൾ കൈമാറുന്നതും ഇവിടുത്തെ പതിവാണ്. സ്വീറ്റ് സമൂസ, മാംഗോ കസ്റ്റഡ്, ക്രീം കാരാമൽ, ഫിൽഡ് കുക്കീസ് തുടങ്ങിയ മധുര പലഹാരങ്ങളാണ് പെരുന്നാൾ ദിവസത്തെ പ്രത്യേക വിഭവങ്ങൾ.

ഫോട്ടോ | വിക്റ്റോറിയ ജോൺസ്, പി എ, ദി ഗാർഡിയൻ

ലിമൃഗത്തിൻ്റെ മുഖത്ത് ചായം പൂശുന്ന വ്യാപാരി. പാകിസ്താനിലെ ഇസ്‌ലാമബാദിൽ നിന്നുള്ള ദൃശ്യം. ഒട്ടകം, ആട് എന്നിവയാണ് ഇവിടുത്തെ പ്രധാന ബലിമൃഗങ്ങൾ. പുതുവസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ എത്തുന്ന എല്ലാവരും, നിസ്കാര ശേഷം ഖുർബാനിയിൽ പങ്കെടുക്കുത്ത ശേഷമാണ് വീട്ടിലെത്തുന്നത്.

ഫോട്ടോ | ആമിർ ഖുറൈശി, എ എഫ് പി

പ്രഭാത നിസ്കാരത്തിന് ശേഷം എത്യോപ്യയിലെ മില്ലേനിയം സ്ക്വയറിൽ പെരുന്നാൾ ആഘോഷിക്കുന്ന യുവാക്കൾ.

         ഫോട്ടോ | അമാനുവൽ സൈലേഷി, ഗെറ്റി ഇമേജസ്.

നെതർലാൻഡ്സിലെ റൊട്ടർഡാമിലുള്ള മൗലാനാ മോസ്കിൽ പെരുന്നാൾ നിസ്കാരം നിർവഹിക്കുന്ന വിശ്വാസികൾ. പുലർച്ചെ 5.30നാണ് ഇവിടെ പെരുന്നാൾ നിസ്കാരം. പുലർച്ചെ മൂന്നിന് മുമ്പേ സുബ്ഹി നിസ്കാരം നിർവഹിക്കുന്ന വിശ്വാസികൾ പെരുന്നാൾ നിസ്കാരവും തുടർന്ന് നടക്കുന്ന ഖുർബാനിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും പെരുന്നാൾ സ്പെഷ്യൽ വിഭവമായ ലാപിസ് ലെജിറ്റ് റെഡി ആയിട്ടുണ്ടാവും.

ഫോട്ടോ | റോബിൻ അഡ്രച്ച്, എ എഫ് പി

ലസ്ഥാന നഗരിയായ നെയ്‌റോബിയിലെ അസ്സലാം മസ്ജിദിൽ പെരുന്നാൾ നിസ്കാരം നിർവഹിക്കുന്ന കെനിയക്കാർ. രാജ്യത്തെ 11 ശതമാനം (52 ലക്ഷം) പേർ മുസ്‌ലിംകളാണ്. നെയ്റോബിയിലെ തീരദേശ മേഖലയിൽ പെരുന്നാൾ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കാറുണ്ട്. ഇതിൽ ഭക്ഷണം, വസ്ത്രം, വെള്ളം, പെരുന്നാൾ പണം എന്നിവയുണ്ടാകും.

ഫോട്ടോ | സയ്യിദ് അബ്ദുൽ ആസിം, എ പി

Latest