Health
പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമായ ചില ഭക്ഷണങ്ങള്‍
ദിവസവും ചായയും കാപ്പിയും കുടിക്കുന്നതും നിങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിച്ചേക്കാം
നാട്ടില്‍ പല്ല് ഡോക്ടര്‍മാരും ഡെന്റല്‍ ക്ലിനിക്കുകളും വര്‍ദ്ധിച്ചുവരുന്ന കാലമാണ്. പല്ലിന് എന്തെങ്കിലും ഒരു കുഴപ്പമില്ലാത്തവര്‍ നമുക്കിടയില്‍ ഇല്ല എന്നത് തന്നെയാണ് സത്യം. എന്നാല്‍ പല്ലിന് വരുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും നമ്മുടെ ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം അറിയാമോ. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് നമ്മുടെ പല്ലിന്റെ പ്രശ്‌നങ്ങളിലെ യഥാര്‍ത്ഥ വില്ലന്മാര്‍. പല്ലിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.
പഞ്ചസാര
തുടര്‍ച്ചയായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലില്‍ പ്ലാക്കുകള്‍ അടിഞ്ഞു കൂടാനും. വായില്‍ ഒരു പ്രത്യേക തരം ആസിഡ് ഉത്പാദിപ്പിക്കാനും കാരണമാകുന്നു. ഈ ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും അവയില്‍ പൊത്തുകള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.
സിട്രസ് പഴങ്ങള്‍
വിറ്റമിന്‍ സി ധാരാളമുണ്ടെങ്കിലും നാരങ്ങ, ഓറഞ്ച്, മുസംബി പോലെയുള്ള പഴങ്ങളില്‍ ആസിഡ് ധാരാളം ഉള്ളതിനാല്‍ ഇവ ഇനാമലിനെ നശിപ്പിക്കുകയും കാലക്രമേണ പല്ലുകളില്‍ പൊത്ത് ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യും.
ചായയും കാപ്പിയും
ദിവസവും ചായയും കാപ്പിയും കുടിക്കുന്നതും നിങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിച്ചേക്കാം. ഇതും നിങ്ങളുടെ ഇനാമലിനെ ദുര്‍ബലമാക്കുകയും പഞ്ചസാര ചേര്‍ത്താണെങ്കില്‍ പല്ലിന്റെ കട്ടിയെ കൂടുതല്‍ കുറയ്ക്കുകയും ചെയ്യും
സോഡയും ശീതള പാനീയങ്ങളും
സോഡയിലും ശീതള പാനീയങ്ങളിലും ഉയര്‍ന്ന അസിഡിറ്റിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട് ഇത് ഇനാമലിന്റെ ശക്തി കുറയ്ക്കുകയും പല്ല് പൊട്ടാനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഉള്ള സാധ്യത കൂട്ടുകയും ചെയ്യും.
ഡ്രൈ ഫ്രൂട്ട്‌സ്
പശിമയുള്ളതും മധുരമുള്ളതുമായ ഉണങ്ങിയ പഴങ്ങള്‍ പല്ലുകളില്‍ തങ്ങിനില്‍ക്കുകയും ഇതിലെ പഞ്ചസാര വായിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പല്ല് ജീര്‍ണ്ണിക്കുന്ന അവസ്ഥയിലേക്കും ഇത് നയിക്കും.
പല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ 75% സഹായിക്കുന്നവയാണ് ഭക്ഷണത്തിലെ മാറ്റങ്ങള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല്ലിന് അപകടകരമാണെന്ന കാര്യം ഓര്‍ത്തോളൂ.