INL
പാര്‍ട്ടിയില്‍ ചിലര്‍ തന്റെ മന്ത്രിസ്ഥാനത്തിനെതിരെ നീങ്ങി: അഹമ്മദ് ദേവര്‍ കോവില്‍
പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം
കോഴിക്കോട് | ഐ എന്‍ എല്ലില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നു പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചു. അവരെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്കു പാര്‍ട്ടിയിലേക്കു തിരിച്ചു വരാം. എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം.
എല്‍ ഡി എഫ് ധാരണ പ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം കോഴിക്കോട്ടെത്തിയ അഹമ്മദ് ദേവര്‍ കോവിലിന് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ വരവേല്‍പ്പു നല്‍കി. തുടര്‍ന്ന് ഗാന്ധി ഗൃഹത്തില്‍ പൗര സ്വീകരണവും ഒരുക്കിയിരുന്നു.