Kerala
എട്ടുവര്‍ഷമായി അധികാരത്തില്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണ് യുഡിഎഫിലെ ചില നേതാക്കള്‍ക്ക് ; മുഹമ്മദ് റിയാസ്
കോഴ ആരോപണത്തിന് വിശദമായ മറുപടി എക്‌സെസ് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | മദ്യ നയ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലാത്ത വിഷയത്തില്‍ കഥ സൃഷ്ടിച്ച് അതിനകത്ത് നിലപാട് സ്വീകരിക്കുകയാണ് യുഡിഎഫിലെ ചിലരെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷമായി അധികാരമില്ലാത്തതിന്റെ പ്രശ്‌നമാണ് യുഡിഎഫിലെ നേതാക്കള്‍ക്ക് , ഇതിന് ചികിത്സ നൽകാൻ തങ്ങൾക്ക് പറ്റില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരോപണത്തിന് വിശദമായ മറുപടി എക്‌സെസ് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എക്സൈസ് മന്ത്രി എംബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചിരുന്നു. മന്ത്രിമാര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നുമായിരുന്നു ഹസന്‍ ആവശ്യപ്പെട്ടത്.