tripura election
ത്രിപുരയില്‍ ഇടത്- ബി ജെ പി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ചില മാധ്യമങ്ങള്‍
സി എന്‍ എന്‍- ഐ ബി എന്‍ റിപ്പോര്‍ട്ട് പ്രകാരം ത്രിപുരയില്‍ ബി ജെ പി- ഐ പി എഫ് ടി സഖ്യം 24 സീറ്റിലും സി പി എം- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 23 സീറ്റിലും ലീഡ് ചെയ്യുന്നു.
അഗര്‍ത്തല | ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രിപുരയില്‍ ബി ജെ പി- ഇടത് സഖ്യങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലെന്ന് ചില മാധ്യമങ്ങള്‍. സി എന്‍ എന്‍- ഐ ബി എന്‍ റിപ്പോര്‍ട്ട് പ്രകാരം ത്രിപുരയില്‍ ബി ജെ പി- ഐ പി എഫ് ടി സഖ്യം 24 സീറ്റിലും സി പി എം- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 23 സീറ്റിലും ലീഡ് ചെയ്യുന്നു. അതേസമയം, മറ്റ് ദേശീയ മാധ്യമങ്ങള്‍ 50ഓളം സീറ്റുകളില്‍ ബി ജെ പി സഖ്യം ലീഡ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ ബി എന്‍- സി എന്‍ എന്‍ റിപ്പോര്‍ട്ട് പ്രകാരം സി പി എം 19 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും സി പി ഐ, എ ഐ എഫ് ബി എന്നിവ ഒന്നുവീതം സീറ്റുകളിലും ലീഡ് ചെയ്യുന്നു. തിപ്ര മോത്ത പാര്‍ട്ടി 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സി പി ഐ (എം എല്‍) ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.
അതേസമയം, ഐ ബി എന്‍- സി എന്‍ എന്‍ പ്രകാരം നാഗാലാന്‍ഡില്‍ ബി ജെ പി സഖ്യം 52 സീറ്റുകളിലും മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 19ഉം സീറ്റുകളിലും ലീഡ് ചെയ്യുന്നു. എന്‍ പി പി 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.