Connect with us

Kerala

ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും തനിക്കൊന്നും ലഭിച്ചില്ലല്ലോയെന്നാണ് ചിലര്‍ കരുതുന്നത്; ഇ പി ജയരാജനെതിരെ ഒളിയമ്പുമായി എ വിജയരാഘവന്‍

തനിക്കെന്ത് ലഭിച്ചെന്ന് മാത്രമാണ് അക്കൂട്ടരുടെ ചിന്തയെന്നും വിജയരാഘവന്‍

Published

|

Last Updated

കണ്ണൂര്‍ |  പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന് പരോക്ഷ വിമര്‍ശവുമായി സിപിഎം പി ബി അംഗം എ വിജയരാഘവന്‍. പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണയുള്ള ചിലര്‍ സിപിഎമ്മിലുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു. പയ്യാമ്പലത്തെ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. അതേ സമയം ഇപി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇത്രയും കാലവും പ്രവര്‍ത്തിച്ചിട്ടും തനിക്കൊന്നും ലഭിച്ചില്ലല്ലോയെന്ന് ചിലര്‍ കരുതുന്നു. തനിക്കെന്ത് ലഭിച്ചെന്ന് മാത്രമാണ് അക്കൂട്ടരുടെ ചിന്തയെന്നും വിജയരാഘവന്‍ പറഞ്ഞു.

ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇ പി പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പരിപാടികളില്‍ നിന്നും ഇപി ജയരാജന്‍ അകലം പാലിക്കുകയാണ്്.

Latest