Connect with us

Health

ഹൃദയാരോഗ്യത്തിന് ചില സൂപ്പര്‍ ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണവും വ്യായമവും കൃത്യ സമയത്തുള്ള ചെക്കപ്പുമെല്ലാം വളരെ മുഖ്യമാണ്.

Published

|

Last Updated

ഹൃദ്രോഗം ഇന്ന് അധിക പേരിലും കാണപ്പെടുന്ന ഒരു അസുഖമാണ്. പെട്ടെന്നുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്കുകളും ബ്ലോക്കുകളും ഒന്നും ഒട്ടും കുറവുമല്ല. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. ഹൃദയ ആരോഗ്യത്തിന് ഉത്തമമായ ചില ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.

തക്കാളി

ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് തക്കാളി. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു

ഡാര്‍ക്ക് ചോക്ലേറ്റ്

ഫ്‌ലേവനോയിഡുകളാല്‍സമ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റുകളും ഹൃദയാരോഗ്യത്തിന് മികച്ചതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും.

നട്‌സുകള്‍

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് നട്‌സുകള്‍. ഇത് എല്‍ഡിഎല്‍ കുറയ്ക്കാനും നാച്ചുറലായി എച്ച് ഡി എല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ബെറികള്‍

ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടങ്ങള്‍ ആണ് ബെറികള്‍. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത വീക്കം കുറയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു.

അവക്കാഡോ

അവക്കാഡോകളില്‍ മോണോ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണവും വ്യായമവും കൃത്യ സമയത്തുള്ള ചെക്കപ്പുമെല്ലാം വളരെ മുഖ്യമാണ്. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.

 

 

Latest