Connect with us

Health

ഉപ്പ് ചേര്‍ത്തുള്ള ചില ഉപായങ്ങള്‍

ഉടലില്‍ ഉപ്പ് കുറഞ്ഞാലും പ്രശ്‌നം, കൂടിയാലും പ്രശ്‌നം എന്നാണ് ശാസ്ത്രം.

Published

|

Last Updated

പ്പുകള്‍ നാലുതരമാണുള്ളത്. ഒന്നാമന്‍ ഹിമാലയന്‍ പിങ്ക് ഉപ്പ്. പിന്നെ ശുദ്ധീകരിക്കാത്ത കടല്‍ ഉപ്പ്.
മൂന്നാമതായി ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ഇന്തുപ്പ്. പിന്നെ അടുക്കളയിലുപയോഗിക്കുന്ന അയഡിന്‍ ചേര്‍ത്ത കറിയുപ്പ്. ഇതുകൂടാതെ ഉപ്പുപാറയില്‍ നിന്നെടുക്കുന്ന തരം ഉപ്പും. ഉടലില്‍ ഉപ്പ് കുറഞ്ഞാലും പ്രശ്‌നം, കൂടിയാലും പ്രശ്‌നം എന്നാണ് ശാസ്ത്രം. കൈയെത്തും ദൂരത്ത് കിട്ടുന്ന ഔഷധമെന്ന നിലയില്‍ വീട്ടമ്മമാരുടെ സകല ഔഷധമാണ് ഉപ്പ്. ഉപ്പ് കൊണ്ട് ശമിപ്പിക്കാവുന്ന ചില രോഗങ്ങളെന്തെന്ന് നോക്കാം.

തൊണ്ടവേദന
1/4 ടീസ്പൂണ്‍ ഉപ്പ് 8 ഔണ്‍സ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുന്നത് വേദനയും വീക്കവും കുറയ്ക്കും.

ജലദോഷവും ശ്വാസതടസ്സവും
നീരാവി ശ്വസിക്കാന്‍ തയ്യാറാക്കുന്ന ചൂടുവെള്ളത്തില്‍ 1/2 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ജലദോഷത്തിനും ശ്വാസതടസ്സത്തിനും ആശ്വാസം ലഭിക്കും.

വരണ്ട ചുമ
1/2 ടീസ്പൂണ്‍ ഉപ്പ് 8 ഔണ്‍സ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി തൊണ്ട കഴുകുക. തൊണ്ടയിലെ ചൊറിച്ചില്‍ ശമിക്കും.

ദഹന പ്രശ്‌നങ്ങള്‍
മലബന്ധം ഒഴിവാക്കാന്‍ 1 ടീസ്പൂണ്‍ ഉപ്പ് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പല തവണയായി കഴിക്കുക.

മൗത്ത് വാഷ്
1 ടീസ്പൂണ്‍ ഉപ്പ് 8 ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തുന്നത്  വായ് നാറ്റം കുറയ്ക്കും

ചര്‍മ്മസംരക്ഷണം
സ്വാഭാവിക ചര്‍മ്മ സ്‌ക്രബിനായി ഒലിവ് ഓയിലും നാരങ്ങ നീരും ഉപ്പും ചേര്‍ക്കുക.

മുഖക്കുരു
മുഖക്കുരുവിന്റെ വീക്കവും വേദനയും കുറയ്ക്കാന്‍ ഉപ്പും വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റാക്കി പുരട്ടുക.

പാദങ്ങള്‍
പാദങ്ങള്‍ മൃദുവാക്കാന്‍ 1 ടേബിള്‍സ്പൂണ്‍ ഉപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി അതിലിറക്കിവെക്കുക.

താരന്‍
താരന്‍ കുറയ്ക്കാന്‍ ഷാംപൂവില്‍ 1 ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി പുരട്ടുക.

പല്ലുവേദന
ഉപ്പും വെള്ളവും കലര്‍ന്ന പേസ്റ്റ് പോടോ വേദനയോ ഉള്ള ഭാഗത്ത് പുരട്ടുക.

മോണവീക്കം
1 ടീസ്പൂണ്‍ ഉപ്പ് 8 ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി പല തവണ കഴുകുക.

ഇതുകൂടാതെ ഉപ്പ് ഒരു അണുനാശിനി കൂടിയാണ്. ഉപ്പിട്ട വെള്ളം കൊണ്ട് തറ തുടച്ചാല്‍ അണുവിമുക്തമാകും.

 

 

 

Latest