Connect with us

Health

കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

സ്ഥിരമായി കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിക്കുമ്പോള്‍ ഇതിന്റെ ഉള്ളില്‍ കറ അടിഞ്ഞുകൂടുകയും ഇരുണ്ട നിറമായി മാറുകയും ചെയ്യുന്നു.

Published

|

Last Updated

യാത്രയിലും മറ്റും വെള്ളം കുടിക്കാന്‍ കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ കയ്യില്‍ കരുതുന്നവരാണ് നമ്മള്‍. സ്ഥിരമായി കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിക്കുമ്പോള്‍ ഇതിന്റെ ഉള്ളില്‍ കറ അടിഞ്ഞുകൂടുകയും ഇരുണ്ട നിറമായി മാറുകയും ചെയ്യുന്നു. ഇത് വൃത്തിയാക്കാന്‍ ചിലപ്പോഴെല്ലാം ബുദ്ധിമുട്ടുമാണ്. എന്നാല്‍ അവ അനായാസമായി വൃത്തിയാക്കാനും അവയുടെ തിളക്കം വീണ്ടെടുക്കാനും കഴിയും. അതിന് ചില വിദ്യകളിതാ.

1) ബേക്കിംഗ് സോഡ + വിനാഗിരി

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 2 ടീസ്പൂണ്‍ വിനാഗിരിയും കലര്‍ത്തുക. ഈ മിശ്രിതം കുപ്പിയിലാകെ ഒഴിക്കുക. കുറച്ച് മിനിറ്റ് ഇരുന്നശേഷം നന്നായി കഴുകുക. വാട്ടര്‍ ബോട്ടിലിലെ കറയും പോകും നിറവും തിരിച്ചുകിട്ടും.

2) ഉപ്പ് + നാരങ്ങ നീര്

കുപ്പിയില്‍ ഉപ്പും വെള്ളവും ഏതാനും തുള്ളി നാരങ്ങാനീരും നിറച്ച് വയ്ക്കുക. കഴുകുന്നതിന് മുമ്പ് ഇത് കുറച്ച് നേരം കുതിരണം. ശേഷം കഴുകിയാല്‍ കുപ്പി ക്ലീന്‍ ആകും.

3) പുളി ഉപയോഗിക്കുക

വാട്ടര്‍ ബോട്ടിലിലെ കറ കളയാന്‍ പുളി നല്ല ആയുധമാണ്. ഇതില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കോപ്പര്‍ ഉപകണങ്ങള്‍ വൃത്തിയാക്കാന്‍ മികച്ചതാക്കുന്നു. വെള്ളക്കുപ്പിയില്‍ പുളി നന്നായി തടവിയശേഷം കുറച്ചുനേരം വെക്കുക. ശേഷം നന്നായി കഴുകുക.

4) കെച്ചപ്പ് ഉപയോഗിച്ച് തടവുക

കോപ്പര്‍ കറ നീക്കം ചെയ്യാന്‍ പ്രകൃതിദത്ത ആസിഡായി കെച്ചപ്പ് ഉപയോഗിക്കാം. കുറച്ച് കെച്ചപ്പ് ഒഴിച്ചശേഷം ഒരു സ്‌പോഞ്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം നന്നായി കഴുകുക.

5) മോര് ഉപയോഗിക്കുക

കോപ്പര്‍ കുപ്പികള്‍ വൃത്തിയാക്കാന്‍ മോര് നല്ല ആയുധമാണ്. കുപ്പിയില്‍ കുറച്ച് മോര് ഒഴിച്ച് എല്ലായിടത്തും എത്തിക്കുക. ഒരു അഞ്ച് മിനിറ്റ് ഇരുന്നശേഷം കഴുകുക.

 

 

 

Latest