Connect with us

Editors Pick

അടുക്കളയിലെ കൊഴുപ്പ്‌ കളയാൻ ചില വഴികൾ

ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി ഡിഷ് സോപ്പ് കലർത്തി അതിൽ ഒരു സ്പോഞ്ച് മുക്കി ക്യാബിനറ്റുകൾ നന്നായി സ്‌ക്രബ് ചെയ്യുക. ഒട്ടുമിക്ക കൊഴുപ്പുംപോയി കാബിൻ തിളങ്ങാൻ ഇത്‌ മതിയാകും.

Published

|

Last Updated

എത്ര വൃത്തിയാക്കിയാലും ഒരു സംതൃപ്‌തി തരാത്ത ഇടമാണ്‌ വീട്ടിലെ അടുക്കള. പാചകവും അവശിഷ്‌ടങ്ങളും എല്ലാം ചേരുമ്പോൾ കിച്ചൺ കാബിനറ്റുകൾ കാണാൻ അസ്സഹനീയമാകും. സാധാരണ രീതിയിൽ വൃത്തിയാക്കിയാലും ചിലപ്പോൾ വഴുവഴുപ്പ്‌ മാറിയെന്നും വരില്ല. എന്നാൽ അടുക്കളയിലെ കൊഴുപ്പുകൾ നീക്കി മനോഹരമാക്കാൻ ചില വഴികളുണ്ട്‌.

ഡിഷ് സോപ്പ് ഉപയോഗിക്കുക

കിച്ചൺ കാബിൻ വൃത്തിയാക്കാനുള്ള ഒരു നല്ല വഴിയാണിത്‌. ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി ഡിഷ് സോപ്പ് കലർത്തി അതിൽ ഒരു സ്പോഞ്ച് മുക്കി ക്യാബിനറ്റുകൾ നന്നായി സ്‌ക്രബ് ചെയ്യുക. ഒട്ടുമിക്ക കൊഴുപ്പുംപോയി കാബിൻ തിളങ്ങാൻ ഇത്‌ മതിയാകും.

നാരങ്ങ നീര്

പരസ്യത്തിൽ കണ്ടിട്ടുള്ള നാരങ്ങാ നീര്‌ കിച്ചൺ കാബിൻ വൃത്തിയാക്കാൻ നല്ലതാണ്‌. പരസ്യക്കാർ അത്‌ സോപ്പിലോ ലിക്വിഡിലോ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്‌ പറയും. എന്നാൽ പിന്നെ നമുക്ക്‌ നേരിട്ട്‌ തന്നെ പ്രയോഗിച്ച്‌ നോക്കിക്കൂടെ? കുറച്ച്‌ നാരങ്ങാനീര് വെള്ളത്തിൽ കലർത്തി ക്യാബിനറ്റുകളിൽ തളിക്കുക. ശേഷം നന്നായി തുടച്ചെടുക്കുക. ഉറപ്പായും നമ്മുടെ കാബിൻ തിളങ്ങും.

വിനാഗിരി ലായനി

അസിഡിറ്റി കാരണം വിനാഗിരി ഒരു മികച്ച ക്ലീനിങ്‌ ഉപകരണമാണ്‌. കൊഴുപ്പുകൾ കളയാൻ ഇത് വെള്ളത്തിൽ ലയിപ്പിച്ച് ക്യാബിനറ്റുകളിൽ തളിക്കുക. ശേഷം തുടയ്ക്കുക.

ബേക്കിംഗ് സോഡ

ഒരിക്കലും പോകില്ലെന്ന്‌ ഉറപ്പുള്ള കറകളെ തുരത്താൻ ബേക്കിംഗ് സോഡയാണ് ഉത്തമം. ഇത് വെള്ളത്തിൽ കലർത്തി പേസ്റ്റ്‌ രൂപത്തിലാക്കി കാബിനറ്റുകളിൽ തേച്ച്‌ വെക്കുക. അൽപ്പ സമയം കഴിഞ്ഞ്‌ തുടച്ചാൽ ഏത്‌ കറയും ഇളകും.

മൈക്രോ ഫൈബർ തുണി ഉപയോഗിക്കുക

അടുക്കള വൃത്തിയാക്കാൻ സാധാരണ തുണിയാണ്‌ നമ്മൾ ഉപയോഗിക്കാറ്‌. ഇത്‌ പലപ്പോഴും കറകളെയും എണ്ണമയമുള്ള കൊഴുപ്പുകളെയും നീക്കില്ല. തുണി ഉപയോഗശൂന്യമാകുകയും ചെയ്യും. ഇവിടെയാണ്‌ മൈക്രോ ഫൈബർ തുണികളുടെ ഉപയോഗം. ഇവ ഒട്ടുമിക്ക കൊഴുപ്പുകളെയും കറകളെയും നീക്കും. വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുകയും ചെയ്യാം.

കാബിനറ്റ്‌ എപ്പോഴും തുടച്ച്‌ വൃത്തിയായി സൂക്ഷിച്ചാൽ മറ്റ്‌ പരിഹാരം തേടി നാം പോകേണ്ടിയും വരില്ല.

Latest