Health
ഹൃദയാരോഗ്യം വർധിപ്പിക്കാൻ ചില തണുപ്പു കാല ഭക്ഷണങ്ങൾ
മാതള നാരങ്ങയിൽ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നീർക്കെട്ട് കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
തണുപ്പുകാലത്ത് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് നീർക്കെട്ട് കുറയ്ക്കുകയും രക്തചക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. തെളിച്ചു പറഞ്ഞാൽ ഈ കാര്യങ്ങളൊക്കെ നിങ്ങളുടെ ഹൃദയത്തെ ഗുണകരമായി ബാധിക്കുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ നിർത്താൻ തണുപ്പുകാലത്ത് തെരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ സിട്രസ് പഴങ്ങൾ എന്നാണ് പറയുന്നത്. ഇതിൽ ഫ്ലേവനോയിഡുകൾ നാരുകൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
കറികൾ
ചീര, പാലക്ക്, മുരിങ്ങ എന്നിവ വിറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. ഇത് ശരീരത്തിൽ ആവശ്യമില്ലാത്ത നീർക്കെട്ടുകൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മധുരക്കിഴങ്ങ്
വിറ്റാമിൻ എ നാരുകൾ പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങ് രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കും
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും പൊട്ടാസ്യവും നിറഞ്ഞ പഴമാണ് അവക്കാഡോ. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും കുറക്കാൻ സഹായിക്കും.
മാതള നാരങ്ങ
മാതള നാരങ്ങയിൽ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നീർക്കെട്ട് കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
തണുപ്പുകാലത്ത് ഹൃദയത്തെ ഒന്ന് സ്നേഹിക്കാനാണ് ആഗ്രഹമെങ്കിൽ ഈ ഭക്ഷണക്രമം തുടർന്നോളൂ.