Connect with us

uttar pradesh

മകന് ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധം: മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു

അബ്ബാസും ഭാര്യ കമറുല്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു. ദമ്പതികളുടെ മകന് ഹിന്ദു പെണ്‍കുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഇരുമ്പുവടിയും കമ്പുവടികളും ഉപയോഗിച്ചു വെള്ളിയാഴ്ചയായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുല്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മൂന്ന് വര്‍ഷം മുമ്പ് അബ്ബാസിന്റെ മകന്‍ അയല്‍ വീട്ടിലെ ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതായി സീതാപൂര്‍ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറയുന്നു.കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഷൗക്കത്ത് മുഖ്യപ്രതി രാംപാലിന്റെ മകള്‍ റൂബിയുമായി പ്രണയത്തിലായിരുന്നു. 2020-ല്‍ ഇരുവരും ഒളിച്ചോടി. എന്നാല്‍ അന്ന് റൂബിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്ത് ഷൗക്കത്തിനെ ശിക്ഷിച്ചു. ജൂണില്‍ ജയില്‍ മോചിതനായ ഷൗക്കത്ത് വീണ്ടും റൂബിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു.ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും ചക്രേഷ് മിശ്ര പറഞ്ഞു.

കേസില്‍ മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest