k surendran
മകന്റെ നിയമനം: ഏഷ്യാനെറ്റ് ന്യൂസിന് കെ സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്
മകൻ ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ചാനലിനെതിരെ സുരേന്ദ്രൻ നിയമ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം | മകന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അനധികൃത നിയമനം നൽകിയെന്ന വാർത്ത നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
മകൻ ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ചാനലിനെതിരെ സുരേന്ദ്രൻ നിയമ നടപടി സ്വീകരിച്ചത്. പ്രധാനമന്ത്രി കേരള സന്ദർശനത്തിനെത്തിയ ദിവസം തന്നെ രാഷ്ട്രീയ താത്പര്യങ്ങൾ മുന്നിൽകണ്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനൽ മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിലുള്ളത്. നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനകം മാപ്പ് പറഞ്ഞ് വാർത്ത തിരുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
---- facebook comment plugin here -----