Connect with us

murder attempt

കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍ | കാന്‍സര്‍ രോഗിയായ അമ്മയെ മകന്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ചെറുപുഴ ഭൂദാനത്ത് കോട്ടയില്‍ വീട്ടില്‍ നാരായണിയെയാണ് മകന്‍ സതീഷ് കൊല്ലാന്‍ ശ്രമിച്ചത്.

സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ രോഗിയായ അമ്മയെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പരിചരിക്കാനുള്ള പ്രയാസം മൂലമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

അമ്മയുടെ സഹോദരിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മകന്‍ തലയ്ക്കടിച്ചതായും എഫ് ഐആറില്‍ പറയുന്നു. കഴുത്തുഞെരിച്ചും തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താനായിരുന്നു ശ്രമം.

 

Latest