Kerala
കണ്ണൂരില്‍ മാതാവിനെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍
മകനെ തൂങ്ങി മരിച്ച നിലയിലും മാതാവിനെയ അതേ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
കണ്ണൂര്‍ | കണ്ണൂര്‍ മാലൂരില്‍ മാതാവും മകനും വീട്ടില്‍ മരിച്ച നിലയില്‍. നിട്ടാറമ്പ് സ്വദേശി നിര്‍മലയും മകന്‍ സുമേഷുമാണ് മരിച്ചത്. മാതാവിനെ മകന്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമികനിഗമനം.
സുമേഷിനെ തൂങ്ങി മരിച്ച നിലയിലും നിര്‍മലയെ അതേ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വീടിനുള്ളിലോ പുറത്തോ വെളിച്ചം ഉണ്ടായിരുന്നില്ല. വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും ആശാ വര്‍ക്കറേയും വിവരം അറിയിച്ചു.
പിന്നീട് പോലീസെത്തി വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. റൂറല്‍ പോലീസ് കമ്മീഷനര്‍ അനൂജ് പലിവാളും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു