Kerala
മെഡിക്കൽ വിദ്യാർത്ഥി അച്ഛനെ വെട്ടിക്കൊന്നു
കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ്(28) പോലീസില്‍ കീഴടങ്ങി
തിരുവനന്തപുരം | നെയ്യാറ്റിന്‍കര വെള്ളറടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ്(28) വെള്ളറട പോലീസില്‍ കീഴടങ്ങി.
മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രജിന്‍ എന്നാണ് വിവരം. ചൈനയിൽ എം ബി ബി എസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രജിന്‍ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
---- facebook comment plugin here -----