Kerala
താമരശ്ശേരി കൈതപ്പൊയിലില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു
ബെംഗളൂരുവിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ആഷിഖ്.
കോഴിക്കോട് | മകന്‍ അമ്മയെ വെട്ടിക്കൊന്നു.താമരശ്ശേരി കൈതപ്പൊയിലിലാണ് സംഭവം. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സ്വദേശി സുബെെദയാണ് കൊല്ലപ്പെട്ടത്.
മകന്‍ ആഷിഖ് ആണ് കൃത്യം നടത്തിയത്.ബെംഗളൂരുവിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ആഷിഖ്.
ബ്രെയ്ന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു സുബൈദ. ഇവിടെ അമ്മയെ കാണാനായി എത്തിയപ്പോഴാണ് പ്രതി കൃത്യം നടത്തിയത്.അക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല.
---- facebook comment plugin here -----