Kerala
ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരുമകൻ; പൊള്ളലേറ്റ് ഇരുവരും മരിച്ചു
കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
കോട്ടയം| കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ് ഇരുവരും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ മനോജ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.
പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.
തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.സംഭവത്തില്‍ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----