Kerala
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു; 45കാരന്‍ കസ്റ്റഡിയില്‍
സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തു.

തിരുവനന്തപുരം| തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. 72കാരിയായ 45 വയസുള്ള മകനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ മകന്‍ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----