Connect with us

Kerala

അഴീക്കോട് മകന്‍ മാതാവിന്റെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

മൂന്ന് വര്‍ഷം മുമ്പ് മുഹമ്മദ്  പിതാവിനേയും ആക്രമിച്ചിരുന്നു.

Published

|

Last Updated

തൃശൂര്‍| അഴീക്കോട് മകന്‍ മാതാവിന്റെ കഴുത്തറുത്തു. ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) നെയാണ് മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്.  ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ലഹരിക്ക് അടിമയാണ്. മൂന്ന് വര്‍ഷം മുമ്പ് മുഹമ്മദ്  പിതാവിനേയും ആക്രമിച്ചിരുന്നു.

 

 

 

Latest