Kerala
കോഴിക്കോട് ബാലുശ്ശേരിയില്‍ ലഹരിക്കടിമയായ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി
പനായി സ്വദേശി അശോകന്‍ (71) ആണ് കൊല്ലപ്പെട്ടത്. മൂത്ത മകന്‍ സുധീഷാണ് പിതാവിനെ കുത്തിയത്.

കോഴിക്കോട് | ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. ബാലുശ്ശേരി പനായില്‍ ചാണോറ അശോകനെ (71)യാണ് മകന്‍ സുധീഷ് (35) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
ഇന്ന് വൈകീട്ടാണ് സംഭവം. അശോകനും സുധീഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാത്രിയായിട്ടും വീട്ടില്‍ വെളിച്ചമൊന്നും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ലഹരിക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പിതാവും മകനും തമ്മില്‍ ഇന്ന് രാവിലെ വഴക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകന്‍ സുമേഷ് പത്ത് വര്‍ഷം മുമ്പ് വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചിരുന്നു.