Connect with us

Kerala

കോട്ടയം കുമാരനല്ലൂരിൽ യുവാവ് അച്ഛനെ കുത്തിക്കൊന്നു

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Published

|

Last Updated

കോട്ടയം | കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) കൊല്ലപ്പെട്ടത് .

പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവ സമയം ഇവർ രണ്ടു പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

---- facebook comment plugin here -----

Latest