Connect with us

national heralad case

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്ക് സാവകാശം

ജൂലൈ അവസാനം അവസാനം ചോദ്യം ചെയ്യലിനെത്താന്‍ ഇ ഡി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ അവസാനം  ഹാജരായാല്‍ മതിയെന്ന് ഇ ഡി സോണിയയെ നോട്ടീസിലൂടെ അറിയിച്ചു.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സോണിയക്ക് നേരത്തെ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാനാകില്ലെന്ന് സോണിയ ഇ ഡിയെ അറിയിച്ചിരുന്നു. കൊവിഡില്‍ നിന്ന് മുക്തയായെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രണ്ട് ആഴ്ച വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും സോണിയ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇ ഡി പുതിയ സമയം അനുവദിച്ചത്.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഡല്‍ഹിയല്‍ തീര്‍ത്ത വലിയ പ്രതിഷേധങ്ങള്‍ക്കിടയെയായിരുന്നു തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുലിനെതിരെ തെളിവ് ലഭിച്ചതായും ഇ ഡി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest