Connect with us

National

പ്രിയങ്കയെ അനുഗമിച്ച് സോണിയാ ഗാന്ധിയും കേരളത്തിലേക്ക്

മറ്റന്നാല്‍ വയനാട്ടിലെത്തുന്ന സോണിയാഗാന്ധി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സംബന്ധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രിയങ്കാ ഗാന്ധിയുടെ കന്നി തിരഞ്ഞെടുപ്പു പോരാട്ടത്തിന് നാന്നികുറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. വയനാടിന്റെ മണ്ണില്‍ പ്രിയങ്കയെ പോരിനിറക്കാന്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുഗമിക്കും.

മറ്റന്നാല്‍ വയനാട്ടിലെത്തുന്ന സോണിയാഗാന്ധി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സംബന്ധിക്കും. കല്‍പ്പറ്റയില്‍ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയിലും സോണിയയും രാഹുലും പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി പി ഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബി ജെ പിയുടെ നവ്യ ഹരിദാസും മത്സരരംഗത്തുണ്ട്.

 

Latest